കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമം, തീവ്രവാദത്തിനും നിയമവിരുദ്ധ സംഘടനകൾക്കും ധനസഹായം നൽകുന്നതിനെതിരെയുള്ള പോരാട്ടം, ഉപരോധ ചട്ടക്കൂട് എന്നിവ പാലിക്കുന്നതിൽ പരാജയങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് യുഎഇയിൽ പ്രവർത്തിക്കുന്ന അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കിയതായി സെൻട്രൽ ബാങ്ക് (CBUAE) അറിയിച്ചു.
അൽ നഹ്ദി എക്സ്ചേഞ്ചിന്റെ ലൈസൻസ് റദ്ദാക്കുകയും രജിസ്റ്ററിൽ നിന്ന് അതിന്റെ പേര് നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്.