ദുബായിലെ 59 പള്ളികളിലായി ഏകദേശം 2,100 പാർക്കിംഗ് സ്ഥലങ്ങൾ ഇനി പാർക്കിൻ കമ്പനി കൈകാര്യം ചെയ്യും. പള്ളികൾക്ക് ചുറ്റും 24 മണിക്കൂർ പണമടച്ചുള്ള പാർക്കിംഗ് സേവനങ്ങൾ നാളെ ആഗസ്റ്റ് ഒന്ന് മുതലാണ് ആരംഭിക്കുക
എന്നാൽ പ്രാർത്ഥനാ സമയങ്ങളിൽ ഒരു മണിക്കൂർ സൗജന്യ പാർക്കിംഗ് സൗകര്യം വിശ്വാസികൾക്ക് പാർക്കിൻ കമ്പനി നൽകും. ഈ പാർക്കിംഗ് സ്ഥലങ്ങൾ സോൺ M ( standard parking ) അല്ലെങ്കിൽ സോൺ MP (premium parking ) എന്നീ രീതിയിൽ നിയുക്തമാക്കും, പ്രാർത്ഥന സമയത്തിന് പുറത്ത്, 24 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും നിരക്ക് ഈടാക്കും.