ആഫ്രിക്കൻ ചേംബർ ഓഫ് കൊമേഴ്സിന്റെയും മലയാളി സംരംഭക കൂട്ടായ്മയായ ഐപിഎയും സംയുക്തമായി ആഫ്രിക്ക ഇന്ത്യ ബിസിനസ് കോൺക്ലേവ് സംഘടിപ്പിച്ചു
ദുബൈയിലെ കൊൺറാഡ് ഹോട്ടലിൽ വെച്ച് സംഘടിപ്പിച്ച S.O.F.T (Strategic Opportunities for Trade) ലീഡർഷിപ്പ് കോൺക്ലേവിൽ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, നൈജീരിയ, സുഡാൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാർ, ഗവർണർ പാർലമെന്ററി അംഗങ്ങളും പങ്കെടുത്തു.
ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിപുലീകരിക്കുന്നതിന്റെ ഭാഗമായി, ഐപിഎ പ്രതിനിധികൾ പ്രമുഖ ആഫ്രിക്കൻ മന്ത്രിമാരെയും, എംപിമാരെയും, വ്യവസായ നേതാക്കളെയും നേരിൽ കണ്ടു, ആശയവിനിമയം നടത്തി. ഐ പി എ ക്ലസ്റ്റർ ടോപാസ് നേതൃത്വം നൽകിയ പ്രോഗ്രാമിന് ക്ലസ്റ്റർ ഹെഡും ഐപിഎ എക്സിക്യൂട്ടീവ് അംഗവുമായ ഫൈസൽ ഇബ്രാഹിം നേതൃത്വം നൽകി
IPAയെ പ്രതിനിധീകരിച്ച് ചെയർമാൻ റിയാസ് കിൽട്ടൺ, ബോർഡ് അംഗം നൗഷീർ എൻ റേ, മുനീർ അൽവഫാ തുടങ്ങിയവർ സംസാരിച്ചു. പ്രമുഖ ഇമാറാത്തി വ്യവസായി അഹ്മദ് അതിഥിയായിരുന്നു.
ചടങ്ങിനായി എത്തിയ ആഫ്രിക്കൻ പ്രതിനിധികളായ ഹിസ് എക്സലൻസി ഡോക്ടർ മോസസ് എൻ. ബദിലിഷ കിയാരീ – എക്സിക്യൂട്ടീവ് ഗവർണർ, ന്യാണ്ടാരുവ കൗണ്ടി, കെനിയ, ഹിസ് എക്സലൻസി പ്രൊഫ. ജൂലിയസ് ഇഹോണ്വ്ബെറെ കോൺഗ്രസ്സ് ലീഡർ, നൈജീരിയ ഹൗസ് ഓഫ് റിപ്പ്രസെന്റേറ്റീവ്സ്, ഹോൺ. ഡോ. ജെയിംസ് എൻ. മുരേു – ചെയർമാൻ, MSME – കെനിയ; ട്രേഡ് മന്ത്രാലയം തുടങ്ങിയവരെ ഐപിഎ ആദരിച്ചു
ടോപാസ് ക്ലസ്റ്റർ അംഗങ്ങളെ കൂടാതെ ഐ പി എ യിൽ നൂറിലധികം അംഗങ്ങൾ പങ്കെടുത്തു. ഇത് ഐപിഎയുടെ ആഗോള ബന്ധങ്ങൾ വികസിപ്പിക്കുന്നതിലേക്കുള്ള ഒരു ശക്തമായ ഒരു വേദിയായി മാറി