യുഎഇയിൽ മയക്കുമരുന്നുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള സീറോ ടോളറൻസ് നയത്തിന്റെ ഭാഗമായി, നിയന്ത്രിത മരുന്നുകൾ നിർദ്ദേശിക്കുന്നതിനുള്ള നിശ്ചിത ചട്ടങ്ങൾ ലംഘിച്ചതിനാൽ അബുദാബിയിലെ 6 ഡോക്ടർമാരെ അബുദാബി ആരോഗ്യ വകുപ്പ് സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഡ് ചെയ്യപ്പെട്ട ഡോക്ടർമാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതോറിറ്റി പുറത്ത് വിട്ടിട്ടില്ല.
ദുരുപയോഗത്തിനും ആസക്തിക്കും സാധ്യതയുള്ളതിനാൽ സർക്കാർ നിയന്ത്രിക്കുന്ന വസ്തുക്കളാണ് യുഎഇയിലെ നിയന്ത്രിത മരുന്നുകൾ. ഈ മരുന്നുകൾ കർശനമായ നിയന്ത്രണങ്ങൾക്ക് വിധേയമായി തരംതിരിച്ചിരിച്ചിട്ടുണ്ട്, കൂടാതെ അവയുടെ ഇറക്കുമതി, കയറ്റുമതി, വിതരണം, ഉപയോഗം എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.