വീണ്ടും ഗാസയിലേക്ക് സഹായം : ഭക്ഷണ, ദുരിതാശ്വാസ സാമഗ്രികൾ എയർഡ്രോപ്പ് ചെയ്ത് യുഎഇ

Aid arrives in Gaza again- Food and relief supplies airdropped

ഗാസ സ്ട്രിപ്പിലെ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്നതിനായി യുഎഇ മാനുഷിക സഹായങ്ങൾ നൽകുന്നത് തുടരുകയാണ്. “ഓപ്പറേഷൻ ഷിവല്‍റസ് നൈറ്റ് 3” യുടെ ഭാഗമായി യുഎഇ ഇന്ന് 60-ാമത് മാനുഷിക സഹായവും എയർഡ്രോപ്പ് ചെയ്തു നൽകി. ജോർദാൻ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ  പങ്കാളിത്തത്തോടെയുമാണ് യുഎഇ ഈ എയർഡ്രോപ്പ് നടത്തിയത്.

ഇന്നത്തെ പ്രവർത്തനത്തോടെ, വ്യോമമാർഗം നൽകിയ ആകെ സഹായത്തിന്റെ അളവ് 3,807 ടൺ കവിഞ്ഞു. നിലവിലെ സാഹചര്യങ്ങൾ കാരണം കരമാർഗ്ഗം എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളിൽ നിർണായക ആശ്വാസം എത്തിക്കുക എന്നതാണ് ഈ എയർഡ്രോപ്പ് ദൗത്യങ്ങളുടെ ലക്ഷ്യം. ഓരോ എയർഡ്രോപ്പിലും വിവിധതരം ഭക്ഷ്യവസ്തുക്കളും അടിയന്തര മാനുഷിക ആവശ്യങ്ങളും ആണ് ഉള്ളത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!