ഗാസയിലേക്ക് 7,000 ടണ്ണിലധികം അടിയന്തര ദുരിതാശ്വാസ സാമഗ്രികളുമായി പുറപ്പെട്ട യുഎഇയുടെ സഹായ കപ്പൽ ഈജിപ്തിലെ അൽ അരിഷ് തുറമുഖത്ത് നങ്കൂരമിട്ടു. ഗാസയിലേക്ക് കൂടുതൽ പിന്തുണ നൽകുന്നതിനായി യുഎഇയുടെ ‘ഓപ്പറേഷൻ ഷിവല്‍റസ് നൈറ്റ് 3’ കാമ്പെയ്‌നിന് കീഴിലുള്ള എട്ടാമത്തെ സഹായ കപ്പലാണിത്.
ജൂലൈ 21 ന് അബുദാബിയിലെ ഖലീഫ തുറമുഖത്ത് നിന്നാണ് ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ സാമഗ്രികൾ, ദുരിതാശ്വാസ വസ്തുക്കൾ, ഈത്തപ്പഴം, പാർപ്പിട വസ്തുക്കൾ എന്നിവയുമായി കപ്പൽ പുറപ്പെട്ടത്. ഇതോടെ യുഎഇ ഗാസയിലേക്ക് അയച്ച സഹായത്തിന്റെ ആകെ അളവ് 80,000 ടണ്ണിലധികം ആകുകയാണ്.