ഉത്തരാഖണ്ഡിൽ കഴിഞ്ഞ ദിവസമുണ്ടായ മേഘവിസ്ഫോടനത്തിൽ തിരച്ചിൽ തുടരുന്നു. 100 ലധികം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങികിടക്കുന്നതായി നിഗമനം. രക്ഷാപ്രവർത്തനത്തിനെത്തിയ 9 സൈനികരെ കാണാതായി. മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ കെടാവർ നായകളെ എത്തിക്കും. മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ ദില്ലിയിൽനിന്ന് കെഡാവർ നായ്ക്കളെ വിമാനമാർഗ്ഗം ഉത്തരാഖണ്ഡിൽ എത്തിക്കും. എസ് ഡി ആർ എഫ്, എൻ ഡി ആർ എഫ്, കരസേന, ഐടിബിപി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്.
ഇന്നലെ ചൊവ്വാഴ്‌ച ഒന്നരയോടെയാണ് ഉത്തരകാശിയിൽ നിന്ന് 76 കിലോമീറ്റർ അകലെയുള്ള ധരാലി ഗ്രാമത്തിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവുമുണ്ടായത്. ഘീർഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി. റിസോർട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകർന്നു. തകർന്ന് വീഴുന്ന കെട്ടിടങ്ങൾക്കിടയിലൂടെ ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാം. കെട്ടിടങ്ങളെങ്കിലും തകർന്നതായാണ് പ്രാഥമിക വിവരം. വ്യോമമാർഗമെത്തി കരസേനയും സംസ്ഥാന കേന്ദ്ര ദുരന്ത നിവാരണ സേനകളും രക്ഷാപ്രവർത്തനം നടത്തുകയാണ്. ധരാളി ഗ്രാമത്തിൽ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെ സുഖിയിലും തുടർ ദുരന്തമുണ്ടായി.