ഉമ്മു സുഖീം സ്ട്രീറ്റിൽ നിന്നുള്ള അൽ ബർഷ സൗത്തിലെ പ്രവേശന, എക്സിറ്റ് പോയിന്റുകളിൽ റോഡ് അടച്ചിടുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) ഇന്ന് മുന്നറിയിപ്പ് നൽകി.
ഇന്റർസെക്ഷനിലെ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ വഴിതിരിച്ചുവിടൽ നിലവിലുണ്ടാകുമെന്നും, ബദൽ റൂട്ടുകകളായി സ്ട്രീറ്റ് 31, ENOC (പെട്രോൾ സ്റ്റേഷന് അടുത്ത് ), ദുബായ് സയൻസ് കോംപ്ലക്സ് എക്സിറ്റ്, അൽ ഹദെയ്ഖ് സ്ട്രീറ്റ്, ഹെസ്സ സ്ട്രീറ്റ് എന്നിവ ഉപയോഗിക്കാമെന്നും ആർടിഎ അറിയിച്ചു.
RTA informs you of a closure on the entry and exit points of Al Barsha South area from Umm Suqeim Street until development works at the intersection are completed. Please follow road signs and use the following alternative routes:
• Street 31, next to ENOC Petrol Station
•…— RTA (@rta_dubai) August 6, 2025