ദുബായ് അൽ അവീറിലെ ഓട്ടോ സോണിൽ വൻതീപിടുത്തമുണ്ടായതിനെത്തുടർന്ന് നിരവധി കാറുകൾക്ക് കേടുപാടുകൾ ഉണ്ടായി. തുടർന്ന് ഓട്ടോ സോണിലെ പല ഷോറൂമുകൾ അടച്ചിട്ടിരിക്കുകയാണ്.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ഓട്ടോ സോണിലെ ഒരു കാർ ഷോറൂമിൽ തീ പടർന്നത്, തുടർന്ന് സമീപത്തെ ഔട്ട്‌ലെറ്റുകളിലേക്ക് പടർന്നതായും സമീപത്തുള്ള ഷോറൂം ജീവനക്കാരും ദൃക്‌സാക്ഷികളും പറഞ്ഞു. ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ ഉടൻ തന്നെ സംഭവസ്ഥലത്തെത്തി തീപിടുത്തം നിയന്ത്രണ വിധേയമാക്കിയിരുന്നു. നിരവധി നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
courtesy : Khaleej Times