യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ച മലയാളി വിദ്യാർത്ഥിയുടെ മൃതദേഹം യുഎഇയിൽ സംസ്‌കരിക്കാൻ അനുമതി

Permission granted to cremate body of Malayali student who died in bike accident in UK

യുകെയിൽ ബൈക്ക് അപകടത്തിൽ മരിച്ച യുഎഇയിൽ ജനിച്ചുവളർ‌ന്ന മലയാളി വിദ്യാർത്ഥി ജെഫേഴ്‌സന്റെ (27) മൃതദേഹം ഷാർജയിൽ സംസ്‌കരിക്കാൻ യുഎഇ അധികൃതർ കുടുംബത്തിന് അനുമതി നൽകി. മൃതദേഹം യുഎഇയിലേക്ക് കൊണ്ടുവരാൻ ആവശ്യമായ അനുമതികൾ കുടുംബത്തിന് ലഭിച്ചതായി ജെഫേഴ്‌സന്റെ പിതാവ് ജസ്റ്റിൻ അറിയിച്ചു.

ജെഫേഴ്‌സന്റെ മാതാപിതാക്കളും സഹോദരങ്ങളും ഷാർജയിലാണ് താമസിക്കുന്നത്. ഇക്കാര്യത്തിൽ സഹായിച്ച ഷാർജ സർക്കാരിന്റെയും യുകെയിലെ യുഎഇ എംബസിയിലെയും ഉദ്യോഗസ്ഥർക്ക് പ്രത്യേക നന്ദി അറിയിക്കുന്നതായും ജസ്റ്റിൻ പറഞ്ഞു. ഇന്ന് വ്യാഴാഴ്ചയോ നാളെ വെള്ളിയാഴ്ചയോ ജെഫേഴ്സന്റെ മൃതദേഹം യുഎയിലെത്തിക്കും.

ജെഫേഴ്സൺ ജനിച്ചു വളർന്ന ഷാർജയിൽ തന്നെ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം. 33 വർഷമായി ഷാർജയിൽ താമസിക്കുന്ന ജസ്റ്റിൻ, ഷാർജ സർക്കാരിൽ സീനിയർ അക്കൗണ്ടന്റാണ്.

ഷാർജയിലെ എമിറേറ്റ്സ് നാഷണൽ സ്കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്ന ജെഫേഴ്സൺ യു കെ യിലെ കോവെൻട്രി യൂണിവേഴ്സിറ്റിയിൽ നിന്ന് ഗ്രാഫിക് ഡിസൈനിൽ ബിരുദാനന്തര ബിരുദം നേടുന്നതിന് വേണ്ടിയാണ് യുകെയിലേക്ക് താമസം മാറിയത്. ജൂലൈ 25 ന് ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബൈക്ക് അപകടത്തിൽ പെട്ടത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!