അബുദാബി ഔദ്യോഗിക സന്ദർശനത്തിനായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ന് റഷ്യയിൽ എത്തും. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന ബന്ധം നിലനിർത്തുന്നതിൻ്റെ ഭാഗമായി പ്രസിഡൻ്റ് വ്ളാഡിമിർ പുട്ടിനുമായി ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തും.
സാമ്പത്തികം, വ്യാപാരം, നിക്ഷേപം, ഊർജം എന്നീ മേഖലകളിൽ സഹകരണം മെച്ചപ്പെടുത്തുന്നതാകും ചർച്ചകളിലെ പ്രധാന വിഷയം. കഴിഞ്ഞ മാസം, ബെലാറസിലെ മിൻസ്കിൽ ഇന്ന് നടന്ന സുപ്രീം യുറേഷ്യൻ ഇക്കണോമിക് കൗൺസിൽ യോഗത്തിനിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുടുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.