ലേബർ മാർക്കറ്റ് സൂചികകളിൽ ആഗോളാടിസ്ഥാനത്തിൽ യുഎ ഇ ഒന്നാം നിലയിലാണെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ.
ഐഎംഡി വേൾഡ് കോംപറ്റിറ്റീവ്നെസ് സെന്റർ പ്രസിദ്ധീകരിച്ച വേൾഡ് കോംപറ്റിറ്റീവ്നെസ് ഇയർബുക്കിന്റെ (IMD World Competitiveness Center) 2025 പതിപ്പ് അനുസരിച്ച് ആണ് 10 പ്രധാന ലേബർ മാർക്കറ്റ് സൂചികകളിൽ ആഗോളാടിസ്ഥാനത്തിൽ യുഎ ഇ ഒന്നാം നിലയിലെത്തിയിരിക്കുന്നത്.
ഈ ഒന്നാം സ്ഥാന റാങ്കിംഗുകൾക്ക് പുറമേ, യുഎഇ നാല് സൂചകങ്ങളിൽ രണ്ടാം സ്ഥാനവും മൂന്നിൽ മൂന്നാം സ്ഥാനവും രണ്ടിൽ നാലാം സ്ഥാനവും ഓരോ സൂചകത്തിൽ അഞ്ച്, ആറ്, എട്ട് സ്ഥാനങ്ങളും നേടി.
താമസിക്കുന്നതിനും ജോലി ചെയ്യുന്നതിനും നിക്ഷേപിക്കുന്നതിനുമുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം വളരെ മുകളിലാണെന്ന് സർവേ റിപ്പോർട്ടുകളിൽ പറയുന്നു.