ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിലെ അൽ നഹ്യാൻ പരിസരത്ത് വളരെക്കാലമായി പ്രവർത്തിക്കുന്ന ”ഈജിപ്ഷ്യൻ ബേക്കറി” അടച്ചുപൂട്ടാൻ തീരുമാനിച്ചതായി അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി (ADAFSA) ഇന്ന് ഓഗസ്റ്റ് 7 വ്യാഴാഴ്ച അറിയിച്ചു.
ആവർത്തിച്ചുള്ള ഭക്ഷ്യ സുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതായും മുന്നറിയിപ്പുകൾ നൽകിയിട്ടും ബേക്കറി ഒരു തിരുത്തൽ നടപടിയും സ്വീകരിച്ചില്ലെന്നും അതോറിറ്റി അറിയിച്ചു.