യുഎഇയിലുടനീളം ഓഗസ്റ്റ് 10 ഞായറാഴ്ച വരെ മഴയും മേഘ രൂപീകരണവും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. യുഎഇയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത തീവ്രതയിലുള്ള മഴ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാവിലെ, ഫുജൈറയിൽ ചെറിയ മഴ പെയ്തു, അബുദാബിയിലെ സാദിയാത്ത് ദ്വീപിലും അൽ ഐനിലും മഴ പെയ്തു. ഈ പ്രദേശങ്ങളിൽ ഇന്ന് രാത്രി 8 മണി വരെ NCM ഓറഞ്ച്, മഞ്ഞ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
അൽ ഐനിൽ ആലിപ്പഴ വർഷത്തോടൊപ്പം മിതമായതോ കനത്തതോ ആയ മഴയും ഇന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഷാർജയിലെ അൽ മദാമിലും കനത്ത മഴ പെയ്തു.