മൂന്നാഴ്‌ച മുമ്പ് അബുദാബിയിലെത്തിയ മലപ്പുറം സ്വദേശിയെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി.

A Malappuram native who arrived in Abu Dhabi three weeks ago was found dead in his room.

മൂന്നാഴ്‌ച മുമ്പ് അബുദാബിയിലെത്തിയ മലപ്പുറം സ്വദേശിയെ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി.

അബുദാബി റീം ഐലൻഡിൽ ഡ്രൈവറായ എടരിക്കോട് നെല്ലിയോളി മൊയ്‌തുട്ടിയുടെ മകൻ മുനീർ (40) ആണ് മരിച്ചത്. ഇന്നലെ വ്യാഴാഴ്‌ച രാവിലെ റൂമിൽനിന്ന് പുറത്തുവരാതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ പോലീസിൽ അറിയിക്കുകയായിരുന്നു.

ഹൃദയാഘാതമെന്നാണ് പ്രാഥമികവിവരം.രണ്ടു ദിവസമായി അസ്വസ്ഥനായിരുന്നെന്നും പറയുന്നു. ലീവിനുശേഷം മൂന്നാഴ്‌ച മുമ്പാണ് മുനീർ അബുദാബിയിലെത്തിയത്.

ബനിയസ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിൽ എത്തിക്കു മെന്ന് ബന്ധുക്കൾ അറിയിച്ചു. ഭാര്യ: ഹാഫിറ. മൂന്ന് മക്കളുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!