2025 ഓഗസ്റ്റ് 9, ഓഗസ്റ്റ് 10 ശനിയാഴ്ചകളിൽ അബുദാബിയിലെ സ്വയ്ഹാൻ റോഡ് (E20) ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി ഇന്ന് പ്രഖ്യാപിച്ചു.
ഇതനുസരിച്ച് ഇന്ന് വെള്ളിയാഴ്ച്ച രാത്രി 12 മണി മുതൽ നാളെ ശനി ഉച്ചയ്ക്ക് 3 മണി വരെ അബുദാബിയിലേക്കുള്ള സ്വയ്ഹാൻ റോഡിൽ രണ്ട് ഇടതു പാതകളും റാമ്പും അടയ്ക്കും. ഞായറാഴ്ച പുലർച്ചെ 12 മണി മുതൽ ഉച്ചയ്ക്ക് 3 മണിവരെ അബുദാബിയിലേക്കുള്ള വലത് പാതയും റാമ്പും അടയ്ക്കും.
സുഗമമായ യാത്ര ഉറപ്പാക്കാൻ, വാഹനമോടിക്കുന്നവർ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും, നേരത്തെ പുറപ്പെടാനും, ഗതാഗതക്കുരുക്ക് ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.