ദുബായ് വേൾഡ് ട്രേഡ് സെന്റർ ടണലിൽ (DWTC) ഇന്ന് വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതായി ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഷാർജയിലേക്കുള്ള പാതയിലാണ് അപകടം നടന്നതെന്ന് പോലീസ് വ്യക്തമാക്കി.
പ്രദേശത്തേക്ക് അടുക്കുമ്പോൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ശ്രദ്ധ ചെലുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു.