ഇന്ത്യാ സന്ദർശനത്തിനായി ക്ഷണിച്ചു, റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Crucial move-Prime Minister Narendra Modi spoke to Russian President Vladimir Putin over the phone, inviting him to visit India

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിൽ ആക്കാനുള്ള പ്രതിജ്ഞാബദ്ധതയും അറിയിച്ചു. ഇന്ത്യാ സന്ദർശനത്തിനായി റഷ്യൻ പ്രസിഡന്റിനെ പ്രധാനമന്ത്രി ക്ഷണിക്കുകയും ചെയ്തു. യുക്രെയ്നിലെ നിലവിലെ സാഹചര്യങ്ങൾ പുടിൻ വിശദീകരിച്ചു.

വാർഷിക ഉഭയകക്ഷി ഉച്ചകോടിക്കായി ഈ വർഷം അവസാനം ഇന്ത്യ സന്ദർശിക്കാൻ റഷ്യൻ പ്രസിഡൻ്റ് പുടിനെ മോദി ക്ഷണിച്ചു. “എൻ്റെ സുഹൃത്ത് പ്രസിഡൻ്റ് പുടിനുമായി വളരെ നല്ലതും വിശദവുമായ സംഭാഷണം നടത്തി. യുക്രെയ്നിലെ സാഹചര്യങ്ങൾ സംസാരിച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതിയും അവലോകനം ചെയ്തു. ഇന്ത്യ-റഷ്യ തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു. ഈ വർഷാവസാനം പ്രസിഡൻ്റ് പുടിന് ഇന്ത്യയിൽ ആതിഥേയത്വം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!