എത്തിഹാദ് റെയിൽ പദ്ധതിയുടെ നിർമ്മാണം പുരോഗമിക്കുന്നതിനാൽ അൽ ബാദി പാലത്തിൽ ഷാർജയിലേക്കുള്ള യൂണിവേഴ്സിറ്റി റോഡും ഡിസ്ട്രിബ്യൂട്ടർ റോഡും (University Road and the Distributor Road towards Sharjah at Al Badi Bridge) നാളെ ഓഗസ്റ്റ് 9 ന് പുലർച്ചെ 12 മണി മുതൽ ഓഗസ്റ്റ് 11 ന് രാവിലെ 11 മണി വരെ റോഡ് അടച്ചിടുമെന്ന് ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു.
വാഹനമോടിക്കുന്നവരുടെ യാത്രാ തടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ, അൽ സിയൂഹ് സബർബ് ടണൽ വഴി കിഴക്കൻ മലിഹ റോഡിലേക്കുള്ള ബദൽ റോഡിലേക്ക് ഗതാഗതം തിരിച്ചുവിടും.