രണ്ട് മാസം മുമ്പ് സന്ദർശനവിസയിലെത്തിയ കണ്ണൂർ സ്വദേശിയായ യുവാവ് ഷാർജയിൽ അന്തരിച്ചു

A young man from Kannur who arrived on a visit visa two months ago has passed away in Sharjah.

രണ്ട് മാസം മുമ്പ് സന്ദർശനവിസയിലെത്തിയ കണ്ണൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു

കണ്ണൂർ മാളൂട്ട്, കണ്ണാടിപറമ്പ് സ്വദേശി അജ്സൽ (28) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. രണ്ട് മാസം മുൻപാണ് ഇദ്ദേഹം വിസിറ്റിങ് വിസയിൽ ഷാർജയിലെത്തിയിരുന്നത്. രാവിലെ ഭക്ഷണം കഴിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അജ്സലിനെ ഉടൻതന്നെ ഷാർജയിലെ അൽ ഖാസ്‌മി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സമൂഹ്യ പ്രവർത്തകൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമപരമായ നടപടികൾ പൂർത്തിയാക്കി. ഇന്ന് രാത്രി എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകുന്ന മൃതദേഹം നാളെ പുലർച്ചെ നാട്ടിലെത്തിച്ച് ഖബറടക്കം ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!