ദുബായ് മെട്രോ സ്‌റ്റേഷനുകളിൽ LED ലൈറ്റുകൾ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയുടെ ര ണ്ടാംഘട്ടം പൂർത്തിയായി. വിവിധ സ്‌റ്റേഷനുകളിലായി രണ്ടാം ഘട്ടത്തിൽ 12,768 എൽ.ഇ.ഡി ബൾബുക ൾ സ്ഥാപിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (RTA) അറിയിച്ചു. 2030ഓടെ മെട്രോ സ്‌റ്റേഷനുകളുടെ ഊർജ ഉപയോഗത്തിൽ 30 ശത മാനം കുറവുവരുത്താൻ ലക്ഷ്യമിടുന്നതാണ് പദ്ധതി.
രണ്ട് ഘട്ടങ്ങളിലൂടെ റെഡ്, ഗ്രീൻ ലൈനുകളിൽ ആകെ 19,968 എൽ.ഇ.ഡി ബൾബുകളാണ് സ്ഥാപിച്ചത്. ബൾബുകൾ എൽ.ഇ.ഡിയിലേക്ക് മാറ്റുന്നത് വഴി രണ്ട് വർഷത്തിനുള്ളിൽ 16.7 ദശലക്ഷം കിലോവാട്ട് അ വേഴ്സ് വൈദ്യുതി ലാഭിക്കാനാവും.