ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറയിലെ അഞ്ച് ജീവനക്കാരെയാണ് ഇസ്രയേൽ സേന കൊലപ്പെടുത്തിയത്. ഗാസയിലെ അൽ ഷിഫ ആശുപത്രിക്ക് പുറത്തുള്ള മീഡിയ ടെൻ്റ് ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിൻ്റെ ആക്രമണം.
അൽ ജസീറ റിപ്പോർട്ടർ അനസ് അൽ ഷെരീഫും കൊല്ലപ്പെട്ടവരിലുണ്ട്. ഹമാസിന്റെ സായുധ വിഭാഗമായ ഒരു യൂണിറ്റിനെ നയിച്ചിരുന്നത് അൽ ഷരീഫാണെന്ന് ഇസ്രയേൽ ആരോപിക്കുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഇസ്രയേൽ സൈന്യം ഏറ്റെടുത്തിട്ടുണ്ട്.