ചൈനയുമായുള്ള താരിഫ് ഉടമ്പടി 90 ദിവസത്തേക്ക് കൂടി നീട്ടി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൊവ്വാഴ്‌ച അർദ്ധരാത്രിക്ക് ശേഷം ചൈനയുടെ ഉത്പന്നങ്ങളുടെ മേൽ ഉയർന്ന താരിഫുകൾ പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഗാസയിൽ മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തിയതിനെ അപലപിച്ച് യൂറോപ്യൻ യൂണിയൻ ഉടമ്പടി നിലവിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് 90 ദിവസത്തേക്ക് ഉയർന്ന തീരുവ ചുമത്തുന്നത് വൈകിപ്പിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ചൈനയുടെ മേലുള്ള തീരുവ സസ്പെൻഷൻ 90 ദിവസത്തേക്ക് കൂടി നീട്ടുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിൽ താൻ ഒപ്പുവെച്ചുവെന്നും കരാറിലെ മറ്റെല്ലാ ഘടകങ്ങളും അതേപടി തുടരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.