ദുബായിലെ പള്ളികളും നമസ്കാര സ്ഥലങ്ങളും നവീകരിക്കാനുള്ള പദ്ധതിക്ക് അനുമതിയായി.
ഇതുസംബന്ധിച്ച കരാറിൽ ദുബായ് മുനിസിപ്പാലിറ്റിയും ദുബായിലെ ഇസ്ലാമിക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്മെന്റും (IACAD)ഒപ്പുവച്ചിട്ടുണ്ട്
മതപരമായ സൗകര്യങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ പുനഃക്രമീകരിക്കുക, പൈതൃക മസ്ജിദുകൾ സംരക്ഷിക്കുക, നമസ്കാര ഗ്രൗണ്ടുകളുടെ രൂപകൽപ്പന മെച്ചപ്പെടുത്തുക,സെമിത്തേരി സേവനങ്ങളുടെ നടത്തിപ്പ് മെച്ചപ്പെടുത്തുക എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾപ്പെടും.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുമ്പോൾ ഓൺ-സൈറ്റ് തൊഴിലാളികൾക്കായി താൽക്കാലിക പ്രാർത്ഥന സൗകര്യങ്ങൾ സ്ഥാപിക്കും, കൂടാതെ പള്ളി നിർമ്മാണങ്ങളിൽ നൂതന 3D പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.