ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബായിലെ ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണ പതാക പ്രദർശിപ്പിക്കും.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരെ എല്ലാ വർഷവും ആകർഷിക്കുന്ന ത്രിവർണ്ണ പതാകയുടെ പ്രദർശനം 2025 ഓഗസ്റ്റ് 15 ന് വൈകുന്നേരം 7.50 ന് നടക്കുമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നൽകിയ വിവരങ്ങൾ പറയുന്നു.
യുഎഇയിലെ ചൂട് കണക്കിലെടുത്ത് ഇത്തവണ ഇന്ത്യൻ കോൺസുലേറ്റ് ഉൾപ്പടെ ഇന്ത്യൻ മിഷനുകളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെ നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നായിരിക്കും പതാക ഉയർത്തൽ.