ത ട്ടിക്കൊണ്ടുപോയ ഷാർജയിലെ പ്രമുഖ വ്യവസായിയെ കേരള പോലീസ് രക്ഷപ്പെടുത്തി

ഷാർജയിലെ പ്രമുഖ വ്യവസായിയെ ത.ട്ടിക്കൊണ്ടുപോയ സംഭവത്തിൽ, കേരള പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ ഇയാളെ രക്ഷപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷാർജയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഇയാളെ കേരളത്തിൽ എത്തിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ഇയാളെ  പോലീസ് നടത്തിയ തിരച്ചിലിൽ ഇയാളെ കണ്ടെത്തുകയായിരുന്നു.

കേരള പോലീസിന്റെ ഉന്നതതല സംഘം ഷാർജ പോലീസുമായി സഹകരിച്ചാണ് ഈ കേസിൽ അന്വേഷണം നടത്തിയത്. അവധിക്കാലം ആഘോഷിക്കാൻ കേരളത്തിലെത്തിയ വ്യവസായിയെ ചൊവ്വാഴ്ച രാത്രിയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്.

തട്ടിക്കൊണ്ടുപോയവർ യു.എ.ഇയിലുള്ള ബിസിനസ് പങ്കാളിയോട് 500,000 ദിർഹമിലധികം മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. കൂടാതെ, പോലീസിൽ നൽകിയ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

പ്രതികൾ ഉപയോഗിച്ച രണ്ട് വാഹനങ്ങളാണ് കേസിൽ നിർണായക വഴിത്തിരിവായത്. കേരള പോലീസിന്റെ വേഗത്തിലുള്ള നടപടിക്ക് കമ്പനി നന്ദി അറിയിച്ചു. സംഭവത്തിൽ വ്യവസായിക്ക് കാര്യമായ പരിക്കുകളില്ലെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!