ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് ലോകത്തെ ഏറ്റവും വലിയ ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയിൽ ഇന്ന് രാത്രി 7:50 ന് ഇന്ത്യയുടെ ത്രിവർണ പതാക തെളിയും.
ഇന്ത്യയും യുഎഇയും തമ്മിൽ വളർന്നുവരുന്ന സൗഹൃദബന്ധത്തിന്റെ പ്രതിഫലനമായാണ് ഈ പതാക പ്രദ ർശനത്തെ വിലയിരുത്തുന്നത്. എല്ലാ വർഷവും ഇന്ത്യയുടെ സ്വാതന്ത്യദിനത്തിൽ ബുർജ് ഖലീഫയിൽ ത്രിവർണ പതാക പ്രദർശിപ്പിച്ച് യുഎഇ ഇന്ത്യക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാറുണ്ട്. അതേസമയം, ഇന്നലെ ആഗസ്റ്റ് 14 വ്യാഴാഴ്ച പാകിസ്താന്റെ സ്വാത ന്ത്ര്യ ദിനത്തിലും ബുർജ് ഖലീഫയിൽ പാക് പതാക പ്രദർശിപ്പിച്ചിരുന്നു.