അബുദാബി ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ (E11) ദുബായിലേക്കുള്ള ദിശയിൽ റോഡ് ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി മുന്നറിയിപ്പ് നൽകി
ഭാഗിക അടച്ചിടൽ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുക. ദുബായിലേക്കുള്ള ദിശയിലുള്ള രണ്ട് വലത് പാതകൾ ഇന്ന് ഓഗസ്റ്റ് 15 വെള്ളിയാഴ്ച രാത്രി 10:30 മുതൽ 2025 ഓഗസ്റ്റ് 16 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ അടച്ചിരിക്കും.
തുടർന്ന് ശനിയാഴ്ച രാത്രി 10:30 മുതൽ 2025 ഓഗസ്റ്റ് 17 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണി വരെ രണ്ട് ഇടത് പാതകളും അടച്ചിടും.
Partial Road Closure on
Sheikh Maktoum Bin Rashid Road (E11)
Abu Dhabi
From Friday, 15 August 2025
To Sunday, 17 August 2025 pic.twitter.com/X8mcNlG8RQ— أبوظبي للتنقل | AD Mobility (@ad_mobility) August 15, 2025