സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വഴി അജ്ഞാതനായ ഒരു ഡീലറിൽ നിന്ന് വാങ്ങിയ മയ ക്കു മരുന്ന് കൈവശം വച്ചതിനും ഭാര്യയുടെ പേരിൽ മയ ക്കുമരു ന്ന് വാങ്ങിയതിനും ദുബായ് കോടതി ഭർത്താവായ ഒരു ഏഷ്യൻ പുരുഷന് അഞ്ച് വർഷം തടവും 50,000 ദിർഹം പിഴയും ശിക്ഷ വിധിച്ചു. ശിക്ഷ അനുഭവിച്ചതിന് ശേഷം നാടുകടത്താനും ശിക്ഷ വിധിച്ചു. ദുബായ് അൽ മുറാഖബത്ത് പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്.
ഇവരുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 40 ഗ്രാം ക്രിസ്റ്റലിൻ മെത്താംഫെറ്റാമൈനും, അതേ മയക്കുമരുന്ന് അടങ്ങിയ മറ്റൊരു തവിട്ട് നിറത്തിലുള്ള പദാർത്ഥവും കണ്ടെത്തി.
സോഷ്യൽ മീഡിയയിൽ പരസ്യം ചെയ്ത ഒരാളിൽ നിന്നാണ് മയ ക്കു മരു ന്ന് വാങ്ങിയതെന്നും, വിൽപ്പനക്കാരന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 200 ദിർഹം ട്രാൻസ്ഫർ ചെയ്തിരുന്നെന്നും, വാട്ട്സ്ആപ്പ് വഴി ജിപിഎസ് ലൊക്കേഷൻ ഏകോപിപ്പിച്ചാണ് സാധനം വാങ്ങിയിരുന്നതെന്നും ഭർത്താവ് സമ്മതിച്ചു.
ആഭ്യന്തര മന്ത്രാലയവുമായി ഏകോപിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്കിന്റെ അനുമതിയില്ലാതെ, മറ്റുള്ളവർക്ക് പണം കൈമാറുന്നതിനോ നിക്ഷേപിക്കുന്നതിനോ ഭർത്താവിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.