യുഎഇയിൽ ഇന്ന് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് : ചിലയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യത

Warning- It will be hot today for this

യുഎഇയിൽ ചൂട് കനക്കുന്നതിനാൽ പുറത്ത് ജോലി ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ദുബായിൽ ഇന്ന് 45°C വരെ ഉയർന്ന താപനിലയും ഉച്ചകഴിഞ്ഞ് കാറ്റുള്ള കാലാവസ്ഥയും ഉണ്ടാകും. നിലവിലെ താപനില 33°C ആണ്, പക്ഷേ തീവ്രമായ വെയിലിൽ ഇത് 38°C ആയി അനുഭവപ്പെടും. അബുദാബിയിലും സമാനമായി കാലാവസ്ഥ കഠിനമായിരിക്കും കാലാവസ്ഥ, 46°C വരെ താപനില ഉയരാം.

കിഴക്കൻ, തെക്കൻ മേഖലകളിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയും നേരിയ മഴയ്ക്ക് സാധ്യതയുമുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) പ്രവചിച്ചിട്ടുണ്ട്.

ഉൾനാടൻ പ്രദേശങ്ങളിൽ 44°C നും 49°C നും ഇടയിൽ ഉയർന്ന താപനിലയും, തീരപ്രദേശങ്ങളിൽ 43°C നും 48°C നും ഇടയിൽ ഉയർന്ന താപനിലയും, പർവതപ്രദേശങ്ങളിൽ 30°C നും 36°C നും ഇടയിൽ ഉയർന്ന താപനിലയും പ്രതീക്ഷിക്കുന്നു.

യുഎഇയിൽ ഇന്നലെ വെള്ളിയാഴ്ച്ച രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ഉച്ചകഴിഞ്ഞ് 3:15 ന് ജസീറ ബി.ജി.യിൽ (അൽ ദഫ്ര മേഖല) 49.6°C ആയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!