അബുദാബിയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം സർവീസിൽ നിന്ന് വിരമിക്കും.

Indian Ambassador to Abu Dhabi Sanjay Sudhir will retire from service.

അബുദാബിയിലെ ഇന്ത്യൻ സ്‌ഥാനപതി സഞ്ജയ് സുധീർ അടുത്ത മാസം 30ന് സർവീസിലെ കാലാവധി പൂർത്തിയാക്കും. ഇന്നലെ നടത്തിയ സ്വതന്ത്ര്യ ദിന പ്രസംഗത്തിൽ ആണ് അദ്ദേഹം തന്റെ വിടവാങ്ങൽ പ്രഖ്യാപിച്ചത്.

2021 നവംബറിലാണ് സഞ്ജയ് സുധീർ അബുദാബിയിൽ ഇന്ത്യൻ സ്‌ഥാനപതിയുടെ ചുമതലയേറ്റത്. 3 വർഷവും 10 മാസവും ചുമതലയിൽ ഇരുന്ന അദ്ദേഹം സെപ്റ്റംബർ 30ന് ഇന്ത്യൻ വിദേശകാര്യ സർവീസിൽ നിന്നു വിരമിക്കും.

ഇന്ത്യയും യുഎഇയും പരസ്‌പര സഹകരണത്തിന്റെ പുതിയ തലങ്ങളിൽ അതിവേഗം മുന്നേറുകയാണെന്നു സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ സ്‌ഥാനപതി സഞ്ജയ് സുധീർ പറഞ്ഞു. ഇന്ത്യ യുഎഇ ബന്ധത്തിനു 100 വർഷത്തിലേറെ പാരമ്പര്യമുണ്ടെങ്കിലും കഴിഞ്ഞ 10 വർഷം അതിൻ്റെ ഏറ്റവും തിളക്കമാർന്ന കാലമായിരുന്നുന്നെന്നും അദ്ദേഹം പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!