കർണാടകത്തിലെ ബെലഗാവിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. സ്റ്റാർ എയർലൈൻസിന്‍റെ ബെലഗാവി മുംബൈ വിമാനമാണ് നിലത്തിറക്കിയത്. സാങ്കേതിക തകരാറാണ് വിമാനം നിലത്തിറക്കാൻ കാരണം. വിമാനം പുറപ്പെട്ട് 15 മിനിറ്റിന് ശേഷമാണ് എമർജൻസി ലാൻഡിംഗ് നടത്തിയത്. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്.
ബെംഗളൂരു വഴിയുള്ള കണക്ഷൻ ഫ്ളൈറ്റായിരുന്നു ഇത്. 2.30-ഓടെ മറ്റൊരു വിമാനം ഏർപ്പെടുത്തി.