അബുദാബിയിൽ നിന്നും നാട്ടിലെത്തി എ.സിയുടെ കംപ്രസ്സർ ശരിയാക്കുന്നതിനിടെ മാള സ്വദേശി ഷോക്കേറ്റ് മരിച്ചു. മാള, പുത്തൻചിറ പാറയംകാട് താനത്തുപറമ്പിൽ അൻവർ ആണ് മരിച്ചത്. ഇന്ന് ഓഗസ്റ്റ് 16 ന് ഉച്ചയോടെയാണ് സംഭവം. ഉടനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അബുദാബിയിലെ ഷിപ്പിങ് കമ്പനിയിൽ ജീവനക്കാരനായ അൻവർ 10 ദിവസം മുൻപാണ് അവധിക്ക് നാട്ടിലെത്തിയത്. ഖബറടക്കം നാളെ പുത്തൻചിറ പടിഞ്ഞാറെ മഹല്ലിൽ. ഭാര്യ: ഷബാന. മക്കൾ: ഇഷാന, ആദിൽ