അജ്‌മാനിൽ കോട്ടയം പാമ്പാടി സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി.
കോട്ടയം പാമ്പാടി സ്വദേശിയായ കുര്യാക്കോസ് ജോർജിനെ (53) ആണ് അജ്‌മാനിലെ താമസസ്‌ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 4 വർഷമായി അജ്‌മാനിലെ പ്ലാസ്റ്റിക് നിർമാണ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
മൃതദേഹം ജബൽ അലി ക്രിമേഷൻ സെന്ററിൽ വച്ച് ബന്ധുക്കളുടെയും കമ്പനി ജീവനക്കാരുടെയും സാന്നിധ്യത്തിൽ സംസ്കരിച്ചു. സാമൂഹ്യപ്രവർത്തകരൻ സലാം പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി.