കുട്ടികൾ അനാരോഗ്യകരമായ ഭക്ഷണങ്ങൾ ഓർഡർ ചെയ്യുന്നത് തടയാനായി അബുദാബിയിലെ സ്കൂളുകളിൽ സ്കൂൾ സമയങ്ങളിൽ ഫുഡ് ഡെലിവറി സേവനങ്ങൾ നിരോധിക്കുന്നത് ഉൾപ്പെടെ, ആരോഗ്യകരമായ ഭക്ഷണ നയങ്ങൾ കർശനമാക്കാൻ സ്കൂളുകളോട് ആവശ്യപ്പെട്ടിട്ടുള്ളതായി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് – അബുദാബി (ADEK) അറിയിച്ചു.
കുട്ടികൾ പുറത്തുനിന്നുള്ള ഔട്ട്ലെറ്റുകളിൽ നിന്ന് ഫാസ്റ്റ് ഫുഡോ മറ്റ് അനാരോഗ്യകരമായ ഭക്ഷണങ്ങളോ ഓർഡർ ചെയ്യുന്നത് തടയുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം.
സമീകൃതാഹാരം ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക മാത്രമല്ല, അക്കാദമിക് സമ്മർദ്ദങ്ങളെ നേരിടാനുള്ള മാനസിക പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അതോറിറ്റി അഭിപ്രായപ്പെട്ടു.