അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കിയും തമ്മിലുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. മൂന്ന് വര്‍ഷമായി നീണ്ട് നില്ക്കുന്ന റഷ്യ-യുക്രെയ്ന് യുദ്ധത്തിന് പരിസമാപ്തി ലക്ഷ്യംവെച്ചാണ് ട്രംപ്-സെലന്‍സ്കി കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ യുദ്ധം അവസാനിക്കുന്ന കാര്യത്തില്‍ സമവായമായിരുന്നില്ല. ഇതിന് തുടര്‍ച്ചയായാണ് ട്രപും സെലന്‍സ്കിയും തമ്മിലുള്ള കൂടിക്കാഴ്ച.
അതേസമയം യുക്രൈൻ പ്രസിഡൻ്റ് വൊളോദിമിർ സെലെൻസ്കി ആഗ്രഹിച്ചാൽ റഷ്യയുമായുള്ള അവരുടെ യുദ്ധം അവസാനിപ്പിക്കാമെന്ന് ട്രംപ് പ്രതികരിച്ചു. യുക്രൈന് നാറ്റോയിൽ പ്രവേശനം നൽകില്ലെന്ന് വ്യക്തമാക്കിയ ട്രംപ് സെലൻസ്കിയോട് ക്രിമിയൻ ഉപദ്വീപ് ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
സെലെൻസ്കിയുമായി വൈറ്റ്ഹൗസിൽ ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കെ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രതികരണം. 2014-ലാണ് റഷ്യ യുക്രൈനിൽനിന്ന് ക്രിമിയ പിടിച്ചെടുത്തത്.