ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് അബുദാബിയിലെ മിന സായിദിൽ സ്ഥിതി ചെയ്യുന്ന ‘ബോഹ ബുച്ചറി’ എന്ന സ്ഥാപനം അബുദാബി അഗ്രികൾച്ചറൽ , ഭക്ഷ്യ സുരക്ഷാ അതോറിറ്റി (ADAFSA) അടപ്പിച്ചു
ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് ഈ അടച്ചുപൂട്ടൽ തീരുമാനമെന്നും ഫലപ്രദമായ തിരുത്തൽ നടപടികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഭക്ഷ്യസുരക്ഷയും ഉപഭോക്തൃ ആരോഗ്യവും സംരക്ഷിക്കുന്നതിന് അടിയന്തര നടപടി ആവശ്യമാണെന്നും ADAFSA അറിയിച്ചു.
നിയമലംഘനങ്ങളുടെ കാരണങ്ങൾ പരിഹരിക്കുന്നതുവരെ അടച്ചുപൂട്ടൽ പ്രാബല്യത്തിൽ തുടരുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്. എല്ലാ ഭക്ഷ്യ സുരക്ഷാ ആവശ്യകതകളും പൂർണ്ണമായും പാലിച്ചുകൊണ്ട് സ്ഥിതിഗതികൾ പരിഹരിച്ചതിനുശേഷം മാത്രമേ ഈ സ്ഥാപനത്തിന് ഇനി പ്രവർത്തനം പുനരാരംഭിക്കാൻ കഴിയൂ.