അബുദാബിയിൽ വാഹനമിടിച്ച് മരിച്ച മലപ്പുറം സ്വദേശിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹം നഷ്ടപരിഹാരം

The family of a Malappuram native who died in a car accident in Abu Dhabi has been awarded 400,000 dirhams in compensation.

അബുദാബിയിൽ വാഹനമിടിച്ച് മരിച്ച മലയാളിയുടെ കുടുംബത്തിന് 4 ലക്ഷം ദിർഹത്തിന്റെ നഷ്ടപരിഹാരം വിധിച്ച് അബുദാബി കോടതി. നേരത്തെ വിധിച്ച തുക അപര്യാപ്തമാണെന്ന കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ പുതിയ വിധി.

മലപ്പുറം രണ്ടത്താണി കൽപകഞ്ചേരി സ്വദേശി മുസ്തഫ ഓടായപ്പുറത്തിന്റെ കുടുംബത്തിനാണ് 4 ലക്ഷം ദിർഹം ലഭിക്കുക. 2023 ജൂലൈ 6നായിരുന്നു മുസ്തഫ അപകടത്തിൽപ്പെട്ടത്. അബുദാബി അൽ ഖലീജ് അൽ അറബി സ്ട്രീറ്റിൽ അൽബതീനിൽ വച്ചായിരുന്നു അപകടം. കാർ ഇടിച്ചാണ് മരണപ്പെട്ടത്.

ബസ് ഇറങ്ങിയ ശേഷം റോഡ് മുറിച്ചു കടക്കുകയായിരുന്ന മുസ്തഫയെഒരു സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുസ്തഫ സംഭവസ്ഥലത്തു തന്നെ മരിച്ചു. അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകട കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതേ തുടർന്നു മുസ്തഫയുടെ കുടുംബം യാബ്‌ ലീഗൽ സർവീസസ് മുഖേന നിയമ പോരാട്ടം നടത്തുകയായിരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!