റാസൽഖൈയിൽ ഇരുചക്ര വാഹന ഉപഭോക്താക്കൾ നിയമം ലംഘിച്ചാൽ വാഹനങ്ങൾ 15 ദിവസം പിടിച്ചെടുക്കുമെന്നും 2000 ദിർഹം പിഴ അടക്കേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സൈക്കിളുകൾ, മോട്ടോർ ബൈക്കുകൾ, ഇലക്ട്രിക് സ്കൂട്ടറുകൾ തുടങ്ങിയവ നിരത്തിലിറക്കുന്നവർ സ്വ ന്തമായും മറ്റുള്ളവരുടെയും സുരക്ഷക്ക് മുൻകരുതലെടുക്കണമെന്നും അധികൃതർ പറഞ്ഞു.
സേഫ്റ്റി ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷ കവചങ്ങൾ നിർബന്ധമായും ധരിക്കുക, ഉൾറോഡുകളിലും പ്ര ധാന റോഡുകളിലും മറ്റു വാഹനങ്ങളെയും വഴിയാത്രക്കാരെയും പരിഗണിക്കുക, നിയമം അനുശാസിക്കുന്ന വേഗ പരിധി പാലിക്കണമെന്നും അധികൃതർ നിർദ്ദേശിക്കുന്നുണ്ട്.