യുഎഇയിൽ വരുന്ന രണ്ട് ദിവസങ്ങളിൽ ചില ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയും കാറ്റും ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM ) ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
ഇന്റർട്രോപ്പിക്കൽ കൺവെർജൻസ് സോണിന്റെ (ITCZ) വികാസവും തെക്ക് നിന്ന് രാജ്യത്തേക്കുള്ള അതിന്റെ ചലനവും, തെക്ക് നിന്നുള്ള ഉപരിതല, മുകളിലെ താഴ്ന്ന മർദ്ദ സംവിധാനങ്ങളുടെ മുന്നേറ്റവും ഈ മേഖലയെ ബാധിക്കുന്നതാണ് ഈ കാലാവസ്ഥയ്ക്ക് കാരണം.
എന്നിരുന്നാലും പകൽസമയത്തെ താപനില ഉയർന്ന് തന്നെ അനുഭവപ്പെടുമെന്നും, കിഴക്കൻ പർവതനിരകളുടെ സാന്നിധ്യം കാരണം, ചില പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടുമെന്നും NCM കൂട്ടിച്ചേർത്തു.
ബുധനാഴ്ച മുതൽ വ്യാഴം വരെ, ചില കിഴക്കൻ, തെക്കൻ പ്രദേശങ്ങളെ മഴ ബാധിക്കും, ചില ആന്തരിക പ്രദേശങ്ങളിലേക്കും മഴ വ്യാപിക്കും. വ്യത്യസ്ത തീവ്രതയിലുള്ള മഴയോടൊപ്പം, ഇടയ്ക്കിടെ മിന്നലും ഇടിയും ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു.