പ്രവാസി ഇൻഡ്യൻ ലീഗൽ സെർവീസ് സൊസൈറ്റി മോഡേൺ സെർവീസ് സൊസൈറ്റിയുമായി (M.S.S.) സഹകരിച്ച് സെപ്റ്റബർ 21 ന് ദൂബായ് പെ യ് സ് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വച്ചു നടക്കുന്ന പ്രവാസി നീതിമേള 2025-ൻ്റെ ബുക്ക് ലറ്റ് പ്രകാശനം ലുലു ഗ്രൂപ്പ് ചീഫ് ഓപറേറ്റിംഗ് ഓഫീസർ V. I. സലീം നിർവഹിച്ചു. പ്രവാസികൾ നേരിടുന്ന വിവിധനിയമ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങളും നിയമസഹായങ്ങളും നൽകുന്ന പരിപാടികൾക്ക് അഭിഭാഷകരും സാമൂഹൃപ്രവർത്തകരും അടങ്ങിയ ടീം നേതൃത്വം നൽകുന്നതാണ്.
അബുദാബിയിലെ ലുലു ഹെഡ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ പ്രവാസി ഇൻഡ്യൻ ലീഗൽ സർവീസസ് UAE പ്രസിഡൻ്റ് K. K. അഷ്റഫ്, ഭാരവാഹികളായ ബിജുപാപ്പച്ചൻ, P. H. ഹുസൈൻ, N. A. അബ്ദുൾ കരീം, K. H. താഹിർ, ലുലു ഗ്രൂപ്പ് പ്രൊജക്ട് ഡയറക്ടർ T. P. അബുബക്കർ തുടങ്ങിയവർ പങ്കെടുത്തു.