അബുദാബി അൽ ദഫ്രയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ് : രാത്രി 7 മണി വരെ ജാഗ്രതാനിർദ്ദേശം

Dust storm warning in Al Dhafra- Alert issued until 7 pm

അബുദാബി അൽ ദഫ്ര മേഖലയിലെ ചില ഭാഗങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) മുന്നറിയിപ്പ് നൽകി. അൽ ഹംറ, തർഫ പ്രദേശങ്ങളിൽ പൊടിക്കാറ്റ് വീശുമെന്നും തിരശ്ചീന ദൃശ്യപരത 2,000 മീറ്ററിൽ താഴെയായി കുറയുമെന്നും NCM മുന്നറിയിപ്പ് നൽകിയിട്ടുണ്ട് . ഇന്ന് വൈകുന്നേരം 7 മണി വരെ ജാഗ്രതാ നിർദ്ദേശം പ്രാബല്യത്തിൽ ഉണ്ടാകും. കിഴക്കൻ, തെക്കൻ മേഖലകളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്.

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ അപകടകരമായ കാലാവസ്ഥ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക ഉപദേശങ്ങൾ പാലിക്കണമെന്നും NCM അഭ്യർത്ഥിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!