നമ്പർ പ്ലേറ്റില്ലാതെ റോഡിൽ അഭ്യാസ പ്രകടനം : ദുബായിൽ ബൈക്ക് യാത്രികൻ അറസ്റ്റിൽ

Biker arrested in Dubai for practicing on the road without a number plate

ദുബായ് അൽ ഖവാനീജിൽ അപകടകരമായ രീതിയിൽ നമ്പർ പ്ലേറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ച യുവാവിനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. യുവാവ് തന്റെയും മറ്റുള്ളവരുടെയും ജീവൻ അപകടത്തിലാക്കിയതായി ദുബായ് പോലീസ് പറഞ്ഞു. ഖുറാനിക് പാർക്ക് വാക്ക്‌വേയിൽ സ്റ്റണ്ട് പ്രകടനം നടത്തുന്നതിനിടെയാണ് ഇയാളെ പോലീസ് കണ്ടെത്തിയത്.

പരിശോധനയിൽ ഈ ബൈക്ക് ഉപയോഗിച്ച് ഒന്നിലധികം നിയമലംഘനങ്ങൾ നടത്തിയതാണ്, രജിസ്ട്രേഷൻ കാലഹരണപ്പെട്ടതായും കണ്ടെത്തി. കൂടുതൽ നിയമനടപടികൾക്കായി ബൈക്ക് റൈഡറെ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്യുകയും സംഭവത്തിന്റെ ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു.

ദുബായിൽ മോട്ടോർ സൈക്കിൾ നിയമലംഘനങ്ങൾക്കുള്ള പിഴകൾ താഴെ പറയുന്നവയാണ്

  • യുഎഇയിൽ ബൈക്ക് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ 3,000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിന്റുകളും, 90 ദിവസം വരെ വാഹനം കണ്ടുകെട്ടുകയും ചെയ്യും.
  • അശ്രദ്ധമായി വാഹനമോടിക്കുകയോ മറ്റുള്ളവരെ അപകടപ്പെടുത്തുകയോ ചെയ്താൽ 2,000 ദിർഹം പിഴയും, 23 ബ്ലാക്ക് പോയിന്റുകളും, വാഹനം കണ്ടുകെട്ടുകയും ചെയ്യും.
  • ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.
  • ബൈക്കിന്റെ വേഗപരിധി മണിക്കൂറിൽ 60 കിലോമീറ്റർ കവിഞ്ഞാൽ 2,000 ദിർഹം പിഴയും, 12 ബ്ലാക്ക് പോയിന്റുകളും, 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും.
  • കുറഞ്ഞ വേഗത പരിധിക്ക് താഴെ വാഹനമോടിച്ചാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!