ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാതാ വിലക്ക് പാകിസ്ഥാൻ 2025 സെപ്റ്റംബർ 23 വരെ നീട്ടി. പാകിസ്‌താൻ എയർപോർട്ട് അതോറിറ്റി (പിഎഎ) ഒരു മാസത്തേക്ക് വിലക്ക് നീട്ടിക്കൊണ്ട് പുതിയ നോട്ടാം (NOTAM- നോട്ടീസ് ടു എയർമെൻ) പുറപ്പെടുവിച്ചു.
ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന എല്ലാ വിമാനങ്ങൾക്കും പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവാദമുണ്ടാകില്ല. ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സൈനിക, സിവിലിയൻ വിമാനങ്ങൾക്കും ഈ നിരോധനം ഉണ്ടാകുമെന്നും അതോറിറ്റി അറിയിച്ചു.