ദുബായ് മെട്രോയിലും, എല്ലാ സ്റ്റേഷനുകളിലും ഇപ്പോൾ പുതിയ സൈൻ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. യാത്രക്കാരുടെ യാത്ര എളുപ്പമാക്കുന്നതിയി കിയോലിസ്–എംഎച്ച്ഐയുമായി സഹകരിച്ച് ആണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്.
റെഡ്, ഗ്രീൻ ലൈനുകളിലെ എല്ലാ സ്റ്റേഷനുകളിലും വേഫൈൻഡിംഗ് സൈനേജുകൾ നവീകരിക്കുന്നതിനുള്ള സമഗ്രമായ ഒരു പദ്ധതി റെയിൽ ഏജൻസിയുടെ സാങ്കേതിക സംഘങ്ങൾ നടപ്പിലാക്കി. ഈ പദ്ധതിയുടെ ഭാഗമായി, ഏകദേശം 9,000 വേഫൈൻഡിംഗ് സൈനേജുകൾ സ്ഥാപിക്കുകയും മാറ്റി സ്ഥാപിക്കുകയും ചെയ്തു, ഇതിന് ഏകദേശം 11,000 ജോലി സമയം ആവശ്യമായി വന്നെന്ന് ആർടിഎയുടെ റെയിൽ ഏജൻസിയിലെ റെയിൽ ഓപ്പറേഷൻസ് ഡയറക്ടർ ഹസ്സൻ അൽ മുതവ പറഞ്ഞു.