ഷാർജ എമിറേറ്റിലെ ജലവിതരണം വർധിപ്പിക്കാനായി 400 കോടി ദിർഹം ചെലവുവരുന്ന പദ്ധതി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ) നടപ്പാക്കുന്നു.
യുഎഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശാനുസരണമാണ് പദ്ധതി. ഷാർജ ഹംറിയയിൽ ഇതുസംബന്ധിച്ച ഇൻഡിപെൻഡൻ്റ് വാട്ടർ ഡീസലൈനേഷൻ പ്ലാൻന്റിന്റെ ശിലാസ്ഥാപനം ഷെയ്ഖ് സുൽത്താൻ നിർവഹിച്ചു.