എമിറേറ്റ്സ് റോഡ് ഓഗസ്റ്റ് 25 ന് പൂർണ്ണമായും തുറക്കുമെന്ന് ദുബായ് ആർ ടി എ

Emirates Road to be fully reopened on August 25, says Dubai RTA

ഷാർജ, ദുബായ്, അബുദാബി എന്നിവയെ ബന്ധിപ്പിക്കുന്ന എമിറേറ്റ്സ് റോഡിൽ 14 കിലോമീറ്റർ ദൂരത്തിൽ അറ്റകുറ്റപണികൾ പൂർത്തിയാക്കി ഓഗസ്റ്റ് 25 തിങ്കളാഴ്ച എമിറേറ്റ്സ് റോഡ് പൂർണ്ണമായും തുറന്നുനൽകുമെന്ന് ദുബായ് റോഡ്സ് & ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

രണ്ട്-മൂന്ന് മാസം നീണ്ടുനിന്ന പൂർണ്ണവും ഘട്ടം ഘട്ടവുമായ പുനരധിവാസം ഇരു ദിശകളിലുമുള്ള വേഗതയേറിയതും വേഗത കുറഞ്ഞതുമായ പാതകളെ ഉൾക്കൊള്ളുന്നുതാണ്. ഘടനാപരമായ തേയ്മാനം വിലയിരുത്തുന്നതിനും പരിഹരിക്കുന്നതിനുമായി ലേസർ സംവിധാനങ്ങൾ, സുഗമമായ സ്കാനിംഗ് വാഹനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന പരിശോധനാ സാങ്കേതികവിദ്യകൾ വിന്യസിച്ചിരുന്നു.

വേഗതയേറിയ ലൈനിൻ്റെ ഉപരിതലത്തിൽനിന്ന് 14 സെന്റിമീറ്റർ നീക്കം ചെയ്‌താണ് പുനർനിർമാണം നടത്തിയിരിക്കുന്നത്. പിന്നീട് ഇവിടെ അഞ്ചുമുതൽ ആറുവരെ പാളികൾ പുനർനിർമ്മിച്ചു. വേഗത കുറഞ്ഞ ലൈനുകളിൽ എട്ട് സെന്റിമീറ്റർ വരെ കുഴിയെടുത്താണ് വിവിധ പാളികൾ പുനർനിർമ്മിച്ചിരിക്കുന്നത്. പ്രവൃത്തി വിലയിരുത്താ നായി പരിശോധന വാഹനങ്ങളും ഉപയോഗിച്ചു. കാമറ, ലേസറുകൾ എന്നിവ ഘടിപ്പിച്ച വാഹനം റോഡിന്റെ വിള്ളലുകളും കുഴികളും സ്‌കാൻ ചെയ്‌ത്‌ തകരാറുകൾ കണ്ടെത്തിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!