ദുബായിൽ കാറിൽ ഇടിച്ച് കേടുപാടുകളുണ്ടാക്കി സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യൂറോപ്യൻ പൗരന് ദുബായ് ട്രാഫിക് കോടതി 5,000 ദിർഹം പിഴ ചുമത്തി. വാഹനാപകടത്തിന് കാരണക്കാരൻ, സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടൽ, ലൈസൻസില്ലാതെ വാഹനമോടിക്കൽ എന്നീ കുറ്റങ്ങൾക്കാണ് യൂറോപ്യൻ പൗരന് പിഴ ചുമത്തിയത്. ദുബായ് ബിസിനസ് ബേ പ്രദേശത്താണ് സംഭവം നടന്നത്.
ഇയാളുടെ കാർ മറ്റൊരു കാറിൽ പിടിച്ചപ്പോൾ അപകടം തടയാനോ റിപ്പോർട്ട് ചെയ്യാനോ അയാൾ ശ്രമിച്ചില്ല പകരം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
പിന്നീട് നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ചാണ് പോലീസ് ഇയാളുടെ കാർ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്. സംഭവ സമയത്ത് ഇയാളുടെ കൈവശം ഡ്രൈവിംഗ് ലൈസൻസ് ഇല്ലായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.