എയർ ഇന്ത്യ എക്‌സ്പ്രസിൽ വാഴയിലയിൽ ഓണ സദ്യ ഒരുക്കുന്നു : സെപ്റ്റംബർ 6 വരെയുള്ള യാത്രകൾക്ക് ഓണ സദ്യ ബുക്ക് ചെയ്യാം

Air India Express is preparing Onam Sadya on banana leaves- Onam Sadya can be booked for flights till September 6

ഓണത്തോടനുബന്ധിച്ച് കേരളത്തിലെ നാല് വിമാനത്താവളങ്ങളായ കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും മംഗലാപുരത്ത് നിന്നും വിദേശത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നവർക്ക് ആകാശത്ത് വാഴയിലയിൽ ഓണ സദ്യ ഒരുക്കുന്നുണ്ടെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

ഓഗസ്‌റ്റ് 24 മുതൽ സെപ്റ്റംബർ 6 വരെ യാത്ര ചെയ്യുന്നവർക്ക് എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും യാത്ര പുറപ്പെടുന്നതിന് 18 മണിക്കൂർ മുൻപ് വരെ ഓണ സദ്യ മുൻകൂർ ബുക്ക് ചെയ്യാം.

500 രൂപയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസ് വെബ്സൈറ്റായ airindiaexpress.com ലൂടെ ഓണ സദ്യ പ്രീ ബുക്ക് ചെയ്യാം.

വാഴ ഇലയിൽ മട്ട അരി, നെയ് പരിപ്പ്, തോരൻ, എരിശ്ശേരി, അവിയൽ, കൂട്ടു കറി, സാമ്പാർ, ഇഞ്ചിപ്പുളി, മാങ്ങാ അച്ചാർ, ഏത്തക്ക ഉപ്പേരി, ശർക്കര വരട്ടി, പായസം തുടങ്ങിയവയാണ് എയർ ഇന്ത്യ എക്സ്പ്രസ് ആകാശത്ത് ഒരുക്കുന്ന ഓണ സദ്യയെ ആകർഷകമാക്കുന്നത്. കസവ് കരയുടെ പ്രത്യേക ഡിസൈനിൽ തയ്യാറാക്കിയ പ്രത്യേക പാക്കറ്റുകളിലാണ് ഓണ സദ്യ യാത്രക്കാരുടെ കയ്യിലെത്തുക.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!