രാജിയില്ല ; രാഹുൽ മാങ്കൂട്ടത്തിലിനെകോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തു

No resignation- Rahul Mangkootatil suspended from primary membership of Congress

ലൈംഗിക വിവാദത്തിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്‌തു. എംഎൽഎ സ്ഥാനത്ത് നിന്നും രാജിവെക്കാൻ നിർദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്പെൻഷനിൽ ഒതുക്കിയാണ് നേതൃത്വത്തിൻ്റെ നടപടി.
ഉപതിരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിച്ചത്.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.കെപിസിസി നിയമോപദേശം തേടിയ വിദഗ്‌ധരും എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു.

ഇതോടെയായിരുന്നു രാജി വേണമെന്ന നിലപാടെടുത്ത നേതാക്കളിൽ ചിലരടക്കം മയപ്പെട്ടത്. ചില നേതാക്കൾ കേസും കോടതി വിധിയും ഒന്നുമില്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നത് എന്തിനെന്ന ചോദ്യം ആവർത്തിക്കുകയും ചെയ്‌തിരുന്നു. പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് ഒഴിവാക്കി സസ്പെൻഷൻ അടക്കമുള്ള നടപടികൾ മതി എന്നതിലേക്ക് എത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!